മുൻ കർണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

0
66

മുൻ കർണ്ണാടക മുഖ്യമന്ത്രിയും ജെഡി(എസ്) നേതാവുമായ എച്ച് ഡി കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുമാരസ്വാമിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നേതാവ് സുഖം പ്രാപിച്ച് വരികയാണെന്നും ആശുപത്രി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

ഏപ്രിൽ 22ന് തളർച്ചയെ തുടർന്നാണ് കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു. ‘2023 ഏപ്രിൽ 22-ന് വൈകുന്നേരം എച്ച്ഡി കുമാരസ്വാമിയെ മണിപ്പാൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഡോ. സത്യനാരായണയുടെ മേൽന്നോട്ടത്തിലാണ് അദ്ദേഹം. തളർച്ചയുടെയും പൊതു ബലഹീനതയുടെയും ലക്ഷണങ്ങളോടെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പ്രസക്തമായ എല്ലാ മെഡിക്കൽ പരിശോധനകളും ചികിത്സയും നടത്തിവരികയാണ്. മണിപ്പാൽ ആശുപത്രിയുടെ പ്രസ്താവനയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here