മുംബൈ: ഓഹരി വിപണി സെന്‍സെക്‌സ് 232 പോയന്റ് നേട്ടത്തില്‍ 36704 തുടക്കം കുറിച്ചു. നിഫ്റ്റി 70 പോയന്റ് ഉയര്‍ന്ന് 10810ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1135 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 492 ഓഹരികള്‍ നഷ്ടത്തിലുമാണ്. 80 ഓഹരികള്‍ക്ക് മാറ്റമില്ല. ലോഹം, ധനകാര്യം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് സൂചികകളുടെ കരുത്തിനുപിന്നില്‍.
ഭാരതി ഇന്‍ഫ്രടെല്‍, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ഗെയില്‍, ബജാജ് ഫിനാന്‍സ്, യുപിഎല്‍, ബ്രിട്ടാനിയ, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, എന്‍ടിപിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. വിപ്രോ, ടിസിഎസ്, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ഐഒസി, എംആന്‍ഡ്എം തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ലൊംബാര്‍ഡ് ഉള്‍പ്പടെ 32 കമ്പനികളാണ് വെള്ളിയാഴ്ച പാദഫലങ്ങള്‍ പുറത്തുവിടുന്നത്.