പത്തനംതിട്ട: അടൂരിൽ പ്രതികളെയും കൊണ്ട് പോയ പോലീസ് വാഹനം മറിഞ്ഞ് രണ്ടു പോലീസുകാർക്കും രണ്ടു പ്രതികൾക്കും പരിക്കേറ്റു. അനധികൃതമായി മദ്യം കൈവശം വച്ച കേസിലെ പ്രതികളെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി മടങ്ങുമ്പോഴാണ് അപകടം.