ടെഹ്റാന്‍: ഇറാനെതിരെ രാഷ്ട്രങ്ങളുടെ പുതിയ കൂട്ടുകെട്ട്. യു.എസ്-ഇസ്രയേല്‍ കൂട്ടുകെട്ടാണ് ഇറാനെതിരെ തിരിഞ്ഞിരിക്കുന്നത്. ഇതോടെ പശ്ചിമേഷ്യ യുദ്ധ ഭീതിയിലാണ്. ഇസ്രയേലിനെ ആക്രമിക്കാനാണ് ഇറാന്റെ പദ്ധതി. അടുത്തിടെ രാജ്യത്തെ നടുക്കിയ രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പകയോടെ തിരിച്ചടിക്കൊരുങ്ങുകയാണ് ഇറാന്‍ എന്നാണ് റിപ്പോര്‍ട്ട്.
ഇറാനില്‍ അടുത്തിടെ നടന്ന രണ്ട് കൊലപാതകങ്ങള്‍ ഇതിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്നാണു പൊതുവേ വിലയിരുത്തപ്പെടുന്നത്. അല്‍ ഖായിദയുടെ രണ്ടാമനായ മുഹമ്മദ് അല്‍ മസ്രി വധിക്കപ്പെട്ടു ദിവസങ്ങള്‍ക്കുള്ളിലാണ് ഇറാന്റെ ആണവപദ്ധതികളുടെ പിതാവ് എന്ന് അറിയപ്പെടുന്ന മൊഹ്സീന്‍ ഫക്രിസദേ വെള്ളിയാഴ്ച ടെഹ്റാനില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.