സോളാർ കേസിലെ പുതിയ വെളിപ്പെടുത്തലുകൾ: കേസെടുക്കുന്നതിൽ കോൺഗ്രസിൽ ഭിന്നത

0
71

തിരുവനന്തപുരം: സോളാര്‍ പരാതിക്കാരിയുടെ കത്തില്‍ ഗണേഷ് കുമാര്‍ ഇടപെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരെഴുതിച്ചേര്‍ത്തെന്ന പുതിയ വെളിപ്പെടുത്തലിലെ അന്വേഷണത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും രണ്ട് എംഎല്‍എമാരുടെ പങ്കിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നുമാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍, അന്വേഷണം ആവശ്യപ്പെടുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്.

 

സോളാര്‍ പരാതിക്കാരിയുടെ കത്തില്‍ ഗണേഷ് കുമാര്‍ ഇടപെട്ട് ഉമ്മന്‍ചാണ്ടിയുടെ പേരെഴുതിച്ചേര്‍ത്തെന്ന ശരണ്യ മനോജ് എന്ന സി മനോജ് കുമാറിന്റെ വെളിപ്പെടുത്തലോടെയാണ് സോളാര്‍ വിവാദം വീണ്ടും സജീവമായത്.ലൈംഗികപീഡനത്തെക്കുറിച്ച്‌ സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഗണേഷ് കുമാര്‍ ഇടപെട്ട് എഴുതിച്ചേര്‍ത്തുവെന്നായിരുന്നു മനോജ് കുമാറിന്റെ വെളിപ്പെടുത്തല്‍. രഹസ്യമൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here