തി​രു​വ​ന​ന്ത​പു​രത്ത് ര​ണ്ടു ഭി​ക്ഷാ​ട​ക​ർ​ക്കു കോ​വി​ഡ് സ്ഥിരീകരിച്ചു

0
101

തി​രു​വ​ന​ന്ത​പു​രം: തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു.ന​ഗ​ര​ത്തി​ൽ ര​ണ്ടു ഭി​ക്ഷാ​ട​ക​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു ര​ണ്ടു പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ന​ഗ​ര​ത്തി​ലെ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് രോ​ഗം വ്യാ​പി​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണി​തെ​ന്ന് അ​ധി​കൃ​ത​ർ ക​രു​തു​ന്നു.

ജി​ല്ല​യി​ൽ സ​മൂ​ഹ​വ്യാ​പ​നം സ്ഥി​രീ​ക​രി​ച്ച പൂ​ന്തു​റ, പു​ല്ലു​വി​ള, ചൊ​വ്വ​ര, മ​രി​യ​നാ​ട്, പൊ​ഴി​യൂ​ർ, പെ​രു​മാ​തു​റ തു​ട​ങ്ങി​യ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ഇ​തി​നു പു​റ​മെ ന​ഗ​ര​ത്തി​ലെ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലും രോ​ഗ​ബാ​ധി​ത​രെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here