ഏപ്രിൽ 25നെത്തും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മാറ്റം.
കൊച്ചിയിൽ നടക്കുന്ന ‘യുവം’ പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് മോദി എത്തുന്നത്. കോൺഗ്രസിന്റെ മുൻ സോഷ്യൽ മീഡിയ കോഓർഡിനേറ്ററും എ.കെ. ആന്റണിയുടെ മകനുമായ അനിൽ ആന്റണി മോദിക്കൊപ്പം വേദി പങ്കിടും.
24ന് കൊച്ചിയിലെത്തുന്ന മോദി പരിപാടിയ്ക്ക് ശേഷം കർണ്ണാടകയിലേക്ക് പോകും. ഒരുലക്ഷം യുവാക്കൾ യുവം പരിപാടിയിൽ പങ്കെടുക്കുമെന്ന് ബിജെപി അറിയിച്ചിരുന്നു. മോദിയുടെ നേതൃത്വത്തിൽ റോഡ് ഷോയും സംഘടിപ്പിക്കും.