കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സരസ വെങ്കിടനാരായണ ഭട്ടിയെ (എസ് വി ഭട്ടി) നിയമിച്ചു. നിലവില്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസാണ് എസ് വി ഭട്ടി. കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജികൂടായ ഇദ്ദേഹത്തിന്റെ നിയമന ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കേന്ദ്ര നിയമ മന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയത്.
കഴിഞ്ഞ വര്‍ഷമാണ് ജസ്റ്റിസ് എസ്വി ഭട്ടിയെ കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചത്. രാഷ്ട്രപതിയാണ് ഇദ്ദേഹത്തിന്റെ നിയമനത്തിന് സാധുത നല്‍കിയത്. സുപ്രീം കോടതി കൊളീജിയം ഏപ്രില്‍ 19 ന് ജസ്റ്റിസ് എസ് വി ഭട്ടിയെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്തിരുന്നു.
ആന്ധ്രാപ്രദേശിലെ ചീറ്റൂര്‍ സ്വദേശിയാണ് ജസ്റ്റിസ് എസ്വി ഭട്ടി. 2019 മുതല്‍ കേരളാ ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിക്കുകയാണ്. ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് മണികുമാര്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ജസ്റ്റിസ് ഭട്ടിയുടെ നിയമനം നടത്തിയത്.