ലക്നൗ: ദേശീയരാഷ്ട്രീയത്തില്‍ ഏറെ വിവാദമായ ഹത്റാസ് പീഡനക്കേസില്‍ നിര്‍ണായക നീക്കവുമായി യുപി സര്‍ക്കാര്‍. കേസിന്‍്റെ അന്വേഷണം സിബിഐക്ക് കൈമാറിയതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
കേസ് കൈകാര്യം ചെയ്തതില്‍ യുപി പൊലീസിന് വീഴ്ച പറ്റിയെന്ന് ഡിജിപി തന്നെ തുറന്നു സമ്മതിച്ചതിന് പിന്നാലെയാണ് കേസ് സിബിഐക്ക് വിടുന്നതായി യോഗി ആദിത്യനാഥിന്‍്റെ പ്രഖ്യാപനം വന്നത്.
ഇന്ന് വൈകിട്ട് ഹസ്തറിലെ ഗ്രാമത്തിലെത്തി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ടിരുന്നു. കഴിഞ്ഞ ദിവസം ഹസ്തറിലേക്ക് പോകാന്‍ എത്തിയ രാഹുലിനെ യുപി പൊലീസ് കൈകാര്യം ചെയ്തത് വലിയ വിവാദമായിരുന്നു.അതേസമയം ഹത്റാസിലെത്തി പ്രിയങ്കയും രാഹുലും യുവതിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. യുവതിയുടെ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്നാണ് യുവതിയുടെ കുടുംബം ആവശ്യപ്പെടുന്നതെന്നും കുടുംബത്തിന് സുരക്ഷഭീഷണിയുള്ളതിനാല്‍ അവര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
കൊലപ്പെട്ട മകളെ അവസാനമായി ഒരു നോക്ക് കാണാന്‍ ഈ പാവം കുടുംബത്തിന് സാധിച്ചില്ല. തന്‍്റെ ഉത്തരവാദിത്തങ്ങള്‍ എന്താണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിരിച്ചറിയണം. ഈ കുടുംബത്തിന് നീതി കിട്ടും വരെ ഞങ്ങളുടെ പോരാട്ടം തുടരും. യുവതിയുടെ കുടുംബത്തെ നിശബ്ദരാക്കാന്‍ ലോകത്തൊരു ശക്തിക്കും സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.