ആരോഗ്യ പ്രവർത്തകർക്ക് പുതിയ മാർഗ നിർദേശങ്ങളുമായി സർക്കാർ

0
105

കൊല്ലം: ആരോഗ്യ പ്രവര്‍ത്തകരുടെ ഡ്യൂട്ടി സംബന്ധിച്ച്‌ പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി സര്‍ക്കാര്‍. കോവിഡ് ഡ്യൂട്ടി എടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിരീക്ഷണം ആവശ്യമില്ലെന്ന് പുതിയ മാര്‍ഗ രേഖയില്‍ പറയുന്നു. മുമ്ബ് ലഭിച്ചിരുന്ന നിര്‍ദിഷ്ട ഓഫ് ഇനി മുതല്‍ കിട്ടില്ലെന്നും മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. കേന്ദ്ര മാര്‍ഗ രേഖ പിന്തുടര്‍ന്നാണ് തീരുമാനമെന്നാണ് വിശദീകരണം.

 

പുതിയ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള അവധി ദിവസങ്ങള്‍ ഇനി മുതല്‍ ലഭിക്കില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ അവധികള്‍ മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ അവധിക്ക് തുല്യമാക്കി അതേസമയം, കൊവിഡ് ബാധിതരുമായി നേരിട്ട് സമ്ബര്‍ക്കം വരുന്ന സാഹചര്യം ഉണ്ടായാല്‍ നിരീക്ഷണത്തില്‍ വിടുന്നത് അടക്കമുള്ള കാര്യങ്ങള്‍ അതാത് ആശുപത്രികളിലെ മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുക്കും.

 

പുതിയ മാര്‍ഗ നിര്‍ദേശത്തിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധം അറിയിച്ചു. അശാസ്ത്രീയമായ മാര്‍ഗ നിര്‍ദേശമാണെന്നാണ് വിമര്‍ശനം. കൂടുതല്‍ ജോലി ചെയ്യിപ്പിക്കാന്‍ ഉള്ള സര്‍ക്കാര്‍ നടപടിയാണ് ഇതെന്നും ആരോഗ്യ മന്ത്രിയെ നേരില്‍ കാണുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മാറ്റം വരുത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും കെജിഎംഒഎ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here