ബംഗാളിലെ സ്പോഞ്ച് അയണ്‍ ഫാക്ടറിയില്‍ സ്‌ഫോടനം;

0
78

പശ്ചിമ ബംഗാളിലെ ബങ്കുരയില്‍ സ്‌പോഞ്ച് അയണ്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഫാക്ടറിയുടെ ചൂളയില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഫോടനം ഉണ്ടായത്.

പോലീസ് സ്ഥലത്തെത്തി പരിക്കേറ്റ തൊഴിലാളികളെ ഫാക്ടറിയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. അതേസമയം സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇതുവരെ ഏഴ് തൊഴിലാളികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുളളത്.

LEAVE A REPLY

Please enter your comment!
Please enter your name here