ലോകത്ത് എവിടെ നിന്നും എമിറേറ്റ്‌സ് ഐഡി പുതുക്കാം

0
72

ലോകത്ത് എവിടെ നിന്നും യുഎഇ എമിറേറ്റ്‌സ് ഐഡിയും പാസ്‌പോര്‍ട്ടും പുതുക്കാന്‍ അവസരം.മതിയായ രേഖകള്‍ സഹിതം സ്മാര്‍ട്ട് ആപ്പിലൂടെ വ്യക്തി തന്നെ അപേക്ഷിക്കണം. 9 മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കുന്നവരുടെ രേഖകള്‍ ഓണ്‍ലൈന്‍ വഴി പുതുക്കുമെന്നാണ് അറിയിപ്പ്. അതേസമയം യുഎഇക്കു പുറത്തുള്ള വ്യക്തിക്കുവേണ്ടി രാജ്യത്ത് മറ്റാരെങ്കിലും അപേക്ഷ സമര്‍പ്പിച്ചാല്‍ നിരസിക്കും. യുഎഇയിലെ താമസക്കാര്‍ക്ക് നല്‍കുന്ന എമിറേറ്റ്‌സ് ഐഡി കാര്‍ഡ് ഇപ്പോള്‍ അവരുടെ താമസം തെളിയിക്കുന്നതിനുള്ള രേഖയാണ്.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയാണ് (ഐസിപി) ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. യുഎഇക്ക് പുറത്ത് താമസിക്കുന്നവര്‍ക്ക് മൊബൈല്‍ ഫോണുകളില്‍ അതോറിറ്റിയുടെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ആക്സസ് ചെയ്യാന്‍ കഴിയും. ഇതിലൂടെ വിദേശത്ത് നിന്ന് ഐഡി കാര്‍ഡുകള്‍ പുതുക്കുന്നതിനുള്ള സേവനം തിരഞ്ഞെടുത്ത് വേണം അപേക്ഷ സമര്‍പ്പിക്കാന്‍. അപേക്ഷയ്‌ക്കൊപ്പം ഫീസും അടയ്‌ക്കേണ്ടതുണ്ട്. യുഎഇ പൗരന്‍മാരാണെങ്കില്‍ ഔദ്യോഗിക വസ്ത്രധാരണ രീതികള്‍ പാലിച്ച് വേണം രേഖകള്‍ക്കായി ഫോട്ടോ എടുക്കേണ്ടത്. ആറ് മാസത്തിനുള്ളിലെടുത്ത ഫോട്ടോ ആയിരിക്കണം അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ടത്. ഫോട്ടോയുടെ പശ്ചാത്തലം വെളുത്തതായിരിക്കണം, കളര്‍ ഫോട്ടോ ആയിരിക്കണം എന്നതടക്കം ഒമ്പതോളം നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിച്ച് വേണം ഫോട്ടോ സമര്‍പ്പിക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here