അഹമ്മദാബാദ് ടെസ്റ്റ്: ദേശീയ ഗാനത്തിന് ടീമുകള്‍ക്കൊപ്പം മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അല്‍ബനീസും

0
73

അഹമ്മദാബാദ്: ഇന്ത്യ- ഓസീസ് അവസാന ടെസ്റ്റിന്റെ ടോസിന് മുന്നോടിയായി ഗ്രൗണ്ട് സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസീസ് പ്രധാനമന്ത്രി ആന്തണി അല്‍ബനീസും. ടോസിന് മുമ്പ് ഇരുവരും ഗ്രൗണ്ട് വലംവച്ച് കാണികളെ അഭിവാദ്യം ചെയ്തു. ഇരു ടീമുകളുടേയും ക്യാപ്റ്റന്മാരായ രോഹിത് ശര്‍മയ്ക്കും സ്റ്റീവന്‍ സ്മിത്തിനും ടെസ്റ്റ് ക്യാപ്പ് കൈമാറിയതും മോദിയായിയിരുന്നു. പിന്നീട് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ ഫോട്ടോ ഗ്യാലറി ഇരുവരും സന്ദര്‍ശിച്ചിരുന്നു.

ദേശീയ ഗാനത്തിന്റെ സമയത്ത് ഇരുവരും ടീമിനൊപ്പം ഗ്രൗണ്ടിലുണ്ടായിരുന്നു. അതിന് മുമ്പ് താരങ്ങളെ കണ്ട് ഹസ്തദാനം ചെയ്യുകയും ചെയ്തു. രണ്ട് ടീമിന്റെ ക്യാപ്റ്റന്മാര്‍ അനുഗമിച്ചു.

ടെസ്റ്റില്‍ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പേസര്‍ മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി. മുഹമ്മദ് സിറാജാണ് പുറത്തായത്. വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന് പകരം ഇഷാന്‍ കിഷന്‍ അരങ്ങേറുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഓസീസ് അവസാനം കളിച്ച ടെസ്റ്റില്‍ നിന്ന് മാറ്റമൊന്നും വരുത്തിയിട്ടില്ല. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. എന്നാല്‍ അഹമ്മദാബാദ് ടെസ്റ്റ് ജയിച്ചാല്‍ മാത്രമെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള വാതിലുകള്‍ തുറക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here