എന്റെ കേരളം മേളയില്‍ കുടുംബശ്രീയുടെ രുചിമേള.

0
71

വൈവിധ്യമായ രുചികളൊരുക്കുന്ന കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടുകള്‍ മിക്ക മേളകളുടെയും മുഖ്യ ആകര്‍ഷണമാണ്. കൊച്ചി മറൈന്‍ ഡ്രൈവിലെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലും കൊതിയൂറും രുചി വൈവിധ്യ മൊരുക്കുന്ന കുടുംബശ്രീ ചേച്ചിമാര്‍ സജീവം.

ചിക്കനും പിടിയും ഒരു പിടി പിടിക്കാം.പാല്‍ കപ്പയുടെ രുചി നുണയാം. കടല്‍ രുചികളുടെ വൈവിധ്യ മറിയാം. ഭക്ഷ്യ ആസ്വാദകരുടെ നീണ്ട നിരയാണ് എന്റെ കേരളം മെഗാ പ്രദര്‍ശന വേദിയിലെ കുടുംബശ്രീയുടെ ഭക്ഷ്യമേളയില്‍. ഭക്ഷ്യ സ്റ്റാളുകള്‍ രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാന്‍ നിരവധി സന്ദര്‍ശകരാണ് ദിനവും എത്തുന്നത്.

കപ്പ ബിരിയാണി, കക്ക ബിരിയാണി, നെയ്ച്ചോറ്, ഇറച്ചി ചോറ്, ദം ബിരിയാണി, അങ്ങനെ നിരവധി വൈവിധ്യങ്ങള്‍ കുടുംബശ്രീയുടെ സ്റ്റാളുകളില്‍ ഉണ്ട്.

ദോശ ആസ്വാദകര്‍ക്കായി മസാല ദോശ, നെയ് ദോശ, പ്ലെയിന്‍ ദോശ, ചിക്കന്‍ ദോശ, ബീഫ് ദോശ തുടങ്ങിയവയുമുണ്ട്. ദാഹം അകറ്റാന്‍ വിവിധയിനം ജ്യൂസകളും ഒപ്പം ചെറുകടികളും ഉണ്ട് ഇവിടെ. പേരില്‍ കൗതുകം ഒളിപ്പിച്ച പഞ്ചനക്ഷത്ര പായസവും പാല്‍ കപ്പയും ചിക്കന്‍ നുറുക്കി പൊരിച്ചതും കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടുകളില്‍ നിന്ന് കഴിക്കാം.

കുടുംബശ്രീയുടെ ആറ് സ്റ്റാളുകളാണ് ഫുഡ് കോര്‍ട്ടില്‍ ഉള്ളത്. കൊച്ചി സൗത്ത് സി.ഡി.എസ്, കൊച്ചി വെസ്റ്റ് സി.ഡി.എസ്, പാമ്ബാക്കുട ബ്ലോക്ക്, നോര്‍ത്ത് പറവൂര്‍ സി.ഡി.എസ്, ചൂര്‍ണ്ണിക്കര സി.ഡി.എസ്, ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടം എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബശ്രീ ഭക്ഷ്യ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നത്. പാത്രങ്ങളും പരിസരങ്ങളും വൃത്തിയാക്കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആറ് വനിതകളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here