ഇടുക്കി: ഇടുക്കി വാഴത്തോപ്പ് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നാളെ രാവിലെ 6 മണി മുതൽ ഏഴു ദിവസത്തേക്കാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചു. പഞ്ചായത്തിലെ ബാക്കി വാര്‍ഡുകള്‍ കണ്ടെയിൻമെന്റ് സോണുകളായിരിക്കും.
അതേസമയം, ഇടുക്കി ജില്ലയില്‍ കണ്ടെയിൻമെന്റ് സോണായിരുന്ന 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി. ചിന്നക്കനാല്‍ – 3, 10 വാര്‍ഡുകള്‍, അയ്യപ്പന്‍കോവില്‍ – 1, 2, 3 വാര്‍ഡുകള്‍, ഉപ്പുതറ – 1, 6, 7 വാര്‍ഡുകള്‍, ഉടുമ്പന്‍ചോല – 2, 3 വാര്‍ഡുകള്‍, കോടിക്കുളം – 1, 13 വാര്‍ഡുകള്‍, ബൈസണ്‍വാലി – 8-ാം വാര്‍ഡ്, പീരുമേട് – 13-ാം വാര്‍ഡ്, സേനാപതി – 9-ാം വാര്‍ഡ്, നെടുങ്കണ്ടം – 3-ാം വാര്‍ഡ്, കരുണാപുരം – 1, 2 വാര്‍ഡുകള്‍ ആണ് കണ്ടെയിൻമെന്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.