തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎയ്ക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. ജൂലൈ ഒന്നു മുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ പ്രത്യേക ഹാര്‍ഡ് ഡിസ്‌കിലേക്ക് പകര്‍ത്തി.
സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ പൊതുഭരണവകുപ്പിനു കത്തു നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്. സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌കിലുള്ള ദൃശ്യങ്ങള്‍ പ്രത്യേക ഹാര്‍ഡ് ഡിസ്‌കിലേക്ക് മാറ്റി തുടങ്ങി.
പൊതുഭരണ വിഭാഗത്തിലെ ഇലക്‌ട്രോണിക്‌സ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ നേതൃത്വത്തിലാണ് ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്‌കിലാക്കുന്നത്.83 കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്‌കിലാക്കാന്‍ അഞ്ചു ദിവസം വേണ്ടി വരുമെന്നാണ് ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ നിലപാട്.