ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരിക്കല്‍ കൂടെ സൗദി അറേബ്യയില്‍ തന്റെ ക്ലബായ അല്‍ നസറിന്റെ വിജയശില്പിയായി. ഇന്ന് ലീഗ് പോരാട്ടത്തില്‍ അല്‍ അദലയെ നേരിട്ട അല്‍ നസര്‍ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് വിജയിച്ചപ്പോള്‍ റൊണാള്‍ഡോ രണ്ടു ഗോളുകളുമായി സ്റ്റാര്‍ ആയി.
തീര്‍ത്തും ഏകപക്ഷീയമായി മത്സരത്തില്‍ ആദ്യ പകുതിയില്‍ ഒരു പെനാള്‍ട്ടിയില്‍ നിന്ന് ആയിരിന്നു റൊണാള്‍ഡോ ക്ലബിന് ലീഡ് നല്‍കിയത്.
രണ്ടാം പകുതിയില്‍ ടലിസ്കയുടെ ഗോള്‍ അല്‍ നസറിന്റെ ലീഡ് ഇരട്ടിയാക്കി. 66ആം മിനുട്ടില്‍ ആയിരുന്നു റൊണാള്‍ഡോയുടെ രണ്ടാം ഗോള്‍. പെനാള്‍ട്ടി ബോക്സിന് പുറത്ത് വെച്ച് പന്ത് സ്വീകരിച്ച് ബോക്സിലേക്ക് മുന്നേറിയ റൊണാള്‍ഡോ ഒരു ഇടം കാലന്‍ ഷോട്ടിലൂടെ പന്ത് വലയില്‍ എത്തിച്ചു. അല്‍ നസറിനായുള്ള റൊണാള്‍ഡോയുടെ പതിനൊന്നാം ഗോളായിരുന്നു ഇത്.
ഇതിനു ശേഷം ടലിസ്കയും ഐമനും ഗോള്‍ നേടിയതോടെ വിജയം പൂര്‍ത്തിയായി. ഈ വിജയത്തോടെ അല്‍ നസര്‍ 52 പോയിന്റുമായി രണ്ടാമത് നില്‍ക്കുകയാണ്. 53 പോയിന്റുള്ള ഇത്തിഹാദ് ആണ് ലീഗില്‍ ഒന്നാമത് ഉള്ളത്.