ഗജമേളയ്ക്ക് ഒരുങ്ങി കൊടുങ്ങൂർ

0
112

കൊടുങ്ങൂർ :കേരളത്തിന്റെ മണ്ണിൽ ആദ്യമായി കാഴ്ചയുടെ വിസ്മയം ഒരുക്കുന്ന പിടിയാനകളുടെ ഗജമേള ഒരുങ്ങി കൊടുങ്ങൂർ. പൂര ദിവസമായ ഏപ്രിൽ 4 നാണ് കേരളത്തിലെ എണ്ണം പറഞ്ഞ ഗജറാണിമാർ അണി നിരക്കുന്ന ഗജമേള ക്ഷേത്ര മൈതാനത്തു നടക്കുന്നത്.

തോട്ടേയ്ക്കാട് പഞ്ചാലി,പ്ലാത്തോട്ടം ബീന,വേണാട്ട്മറ്റം ചെമ്പകം,ഉള്ളൂർ വേപ്പിന്മൂട് ഇന്ദിര,ഗുരുവായൂർ ദേവി,തൊട്ടേയ്ക്കാട് കുഞ്ഞു ലക്ഷ്മി,വേണാട്ട് മറ്റം കല്യാണി,കുമാരനെലൂർ പുഷ്പ, പ്ലാത്തോട്ടം മീര എന്നീ പിടിയാനകൾ അണി നിരക്കുന്നത്.

ആട ആഭരണങ്ങൾ ഒന്നും ഇല്ലാതെ പിടിയാന സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവർക്ക് വിപുലമായ ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ഗജമേളയിൽ അണി നിരക്കുന്ന ഏറ്റവും നല്ല പിടിയാനയ്ക്ക് ക്ഷേത്ര ഉപദേശക സമതി പട്ടം നൽകും. ശ്രീകുമാർ അരൂക്കുറ്റി, ശൈലേഷ് വൈക്കം, രാജേഷ് പല്ലാട്ട് അടങ്ങുന്ന വിദക്ത സംഘമാണ് മികച്ച ആനെയേ തെരഞ്ഞെടുക്കുന്നതു.

പൂരം പ്രേമികൾക്ക് ആവേശമായി ശൈലേഷ് വൈക്കത്തിന്റെ ഗജ വിവരണവും ഉണ്ടാകും.ആറാട്ട് എതിരെൽപ്പിനും ഒൻപതു ആനകൾ അണി നിരക്കും.

LEAVE A REPLY

Please enter your comment!
Please enter your name here