ഗ്യാസ് സ്റ്റൗ നിരോധിക്കാൻ ആലോചിക്കുന്നതായി അമേരിക്ക

0
67

അമേരിക്ക ഗ്യാസ് സ്റ്റൗ നിരോധിക്കാൻ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്. വീടിനകത്തെ അന്തരീക്ഷ മലിനീകരണം കുട്ടികളിൽ ആസ്മയ്ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗാസ് സ്റ്റൗ നിരോധിക്കാനുള്ള നീക്കങ്ങളെ കുറിച്ചുള്ള ആലോചനയിലാണ് യു.എസ് കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി വിഭാഗം. വിഷയത്തിൽ പൊതുജനാഭിപ്രായം തേടാൻ ഏജൻസി ഒക്ടോബറിൽ നിർദേശിച്ചിരുന്നു. ഗാസ് സ്റ്റൗ ഉപയോഗം മറഞ്ഞിരിക്കുന്ന വിപത്താണെന്നാണ് സിപിഎസ്‌സി ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. സുരക്ഷിതമല്ലാത്തവ നിരോധിക്കാമെന്നാണ് ഏജൻസി കമ്മീഷ്ണർ റിച്ചാർജ് ട്രംക ബ്ലൂംബർഗിനോട് പറഞ്ഞത്.

2022 ഡിസംബറിൽ ഇന്റേണൽ ജേണൽ ഓഫ് എൻവയോൺമെന്റൽ റിസചർച്ച് ആന്റ് പബ്ലിക് ഹെൽത്ത് നടത്തിയ പഠം പ്രകാരം കുട്ടികളിലുണ്ടാകുന്ന ആസ്മയുടെ കാരണങ്ങളിലൊന്ന് വീടുകളിലെ ഗ്യാസ് ഉപയോഗമാണെന്ന് ചൂണ്ടിക്കാട്ടുന്നു. 13% ചൈൽഡ്ഹുഡ് ആസ്മയും ഗ്യാസ് ഉപയോഗത്തിലൂടെ വന്നതാണെന്നാണ് പഠനത്തിൽ പറയുന്നത്. ഗ്യാസ് സ്റ്റൗവുകൾ നൈട്രജൻ ഡയോക്‌സൈഡ്, കാർബൺ മോണോക്‌സൈഡ് എന്നിവ പുറംതള്ളുന്നുണ്ടെന്നും, കൃത്യമായ വെന്റിലേഷനില്ലാത്ത വീടുകളിലാണെങ്കിൽ ഇവ ദോഷകരമായി തീരുമെന്നും മറ്റൊരു പഠനത്തിൽ പറയുന്നു. അൽപ നേരം നൈട്രജൻ ഡയോക്‌സൈഡ് ശ്വസിച്ചാൽ കുട്ടികളിലെ ആസ്മ കലശലാകും. കൂടുതൽ നേരം NO2 വുമായി സമ്പർക്കത്തിൽ വരുന്നതോടെ രോഗം മൂർച്ഛിക്കാനും ഇടവരുമെന്നാണ് പഠനങ്ങൾ വിലയിരുത്തുന്നത്. എന്നാൽ ഗ്യാസ് സ്റ്റൗവ് കത്തിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കില്ലെന്ന് മുൻ ഐഎംഎ പ്രസിഡന്റ് ഡോ.എബ്രഹാം വർഗീസ് ട്വന്റിഫോറിനോട് പറഞ്ഞു.

ADVERTISEMENT

കണക്കുകൾ പ്രകാരം അമേരിക്കയിലെ 35% വീടുകളിലും ഗ്യാസ് സ്റ്റോവ് ഉപയോഗിക്കുന്നുണ്ട്. കാലിഫോർണിയ, ന്യൂ ജേഴ്‌സി പോലുള്ള സംസ്ഥാനങ്ങളിൽ 70 ശതമാനത്തോളം ആളുകളും ഗ്യാസ് സ്റ്റൗവിനെ തന്നെയാണ് ആശ്രയിക്കുന്നത്. യുഎസിലെ ബെർക്ലി, സാൻ ഫ്രാൻസിസ്‌കോ, ന്യൂയോർക്ക് സിറ്റി പോലുള്ള നഗരങ്ങളിലെ പുതിയ കെട്ടിടങ്ങളിൽ പ്രകൃതിദത്ത വാതകങ്ങൾ ഉപയോഗിക്കുന്നത് ഇതിനോടകം തന്നെ നിരോധിച്ച് കഴിഞ്ഞു.

രാജ്യത്തെ വലിയൊരു ശതമാനവും പാചകത്തിനായി ഉപയോഗിക്കുന്ന ചെലവ് കുറഞ്ഞ മാർഗമാണ് ഗ്യാസ് സ്റ്റൗവ് നിരോധനത്തിലൂടെ ഇല്ലാതാകുന്നത്. അതേസമയം തന്നെ, ഗ്യാസ് സ്‌റ്റോവ് നിരോധിച്ചാലും മറ്റ് പാചകരീതികൾ മൂലവും വീടിനകത്ത് അന്തരീക്ഷ മലിനീകരണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഗ്യാജ് ഏജൻസി രംഗത്ത് പ്രവർത്തിക്കുന്ന ജിൽ നോട്ടിനി പറഞ്ഞത്. ഗ്യാസ് മാറ്റി, പകരം ഇലക്ട്രിക് രീതിയിലേക്ക് മാറുന്നത് ചെലവേറിയ പ്രക്രിയയാകുമെന്ന് അമേരിക്കൻ ഗ്യാസ് അസോസിയേഷനും ചൂണ്ടിക്കാട്ടി.

എന്നാൽ ഇതിന് മറുവാദമുണ്ട്. ബൈഡൻ അനുമതി നൽകിയ ഇൻഫ്‌ളേഷൻ റിഡക്ഷൻ ആക്ട് പ്രകാരം ഇലക്ട്രിക് സ്റ്റൗവ് വാങ്ങുന്ന ഉപഭോക്താവിന് 840 ഡോളറിന്റെ സബ്‌സിഡി ലഭിക്കും. ഒപ്പം ഗ്യാസിൽ നിന്ന് ഇലക്ട്രിക് സ്റ്റൗവിലേക്ക് മാറുന്ന ഉപഭോക്താവിന് 500 ഡോളറിന്റെ ധനസഹായവും നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here