ദേശീയപാത നിര്‍മാണത്തിന്‌ ജര്‍മന്‍ സാങ്കേതികവിദ്യ; തകരാര്‍ ഉണ്ടാകില്ല.

0
67

രുനാഗപ്പള്ളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതിയ റോഡ്‌ നിര്‍മാണത്തിന്‌ ജര്‍മന്‍ സാങ്കേതികവിദ്യയും. കരാര്‍ ഏറ്റെടുത്ത വിശ്വാസമുദ്ര കമ്ബനിയാണ് ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഓച്ചിറ, ചങ്ങന്‍കുളങ്ങര ഭാഗത്ത് റോഡ് ടാറിങ് തുടങ്ങിയത്.

‘ജര്‍മന്‍ സ്റ്റേബിള്‍ റോഡ് ടെക്‌നോളജി’യാണ് റോഡ് നിര്‍മാണത്തിന്‌ ഉപയോഗിക്കുന്നത്. ഗ്രാവലും സിമന്റും ജര്‍മനിയില്‍നിന്ന്‌ ഇറക്കുമതിചെയ്‌ത മിശ്രിതവും ചേര്‍ത്ത് പ്രത്യേക യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മാണം. യന്ത്രങ്ങളും ജര്‍മനിയില്‍നിന്നാണ്‌ ഇറക്കുമതി ചെയ്‌തത്. പ്രധാന ദേശീയപാത 24 സെന്റീമീറ്ററും സര്‍വീസ് റോഡുകള്‍ 28 സെന്റീമീറ്ററും കനത്തിലാണ് നിര്‍മിക്കുക.

ഇതിനു മുകളിലാണ് ടാറിങ്. തകരാര്‍ ഉണ്ടാകാത്തതും ഏറെനാള്‍ നീണ്ടുനില്‍ക്കുന്നതുമാണ്‌ ഈ സാങ്കേതികവിദ്യയുടെ പ്രത്യേകതയെന്ന് കമ്ബനി അധികൃതര്‍ പറഞ്ഞു. കൊറ്റുകുളങ്ങര മുതല്‍ കാവനാട് വരെ 31.5 കീലോമീറ്ററാണ് വിശ്വസമുദ്ര കമ്ബനി റോഡ് നിര്‍മിക്കുന്നത്. പ്രധാന റോഡും സര്‍വീസ് റോഡുകളുമെല്ലാം ഈ രീതിയിലായിരിക്കും നിര്‍മിക്കുക. ശനിയാഴ്‌ചയാണ് ടാറിങ് തുടങ്ങിയത്.

തിങ്കള്‍ വൈകിട്ട് എംഎല്‍എമാരുടെയും തദ്ദേശസ്ഥാപന അധ്യക്ഷരുടെയും വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ റോഡ്‌ നിര്‍മാണത്തിലെ ജര്‍മന്‍ സാങ്കേതികവിദ്യ പരിചയപ്പെടുത്തി. എംഎല്‍എമാരായ സി ആര്‍ മഹേഷ്, സുജിത് വിജയന്‍പിള്ള, മുനിസിപ്പല്‍ ചെയര്‍മാന്‍ കോട്ടയില്‍ രാജു, കൗണ്‍സിലര്‍ റജി ഫോട്ടോപാര്‍ക്ക്, എന്‍എച്ച്‌എഐ പ്രോജക്‌ട് ഡയറക്ടര്‍ പ്രദീപ്, വിശ്വസമുദ്ര കമ്ബനി പ്രോജക്‌ട് ഹെഡ് ആര്‍ രാജശേഖരന്‍, മാനേജര്‍ ഏകാംബരം, രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ പി ആര്‍ വസന്തന്‍, ബി ശ്രീകുമാര്‍, പി രാജു, തൊടിയൂര്‍ താഹ, ശ്രീനാഥ് എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here