റബര്‍ കര്‍ഷകരെ ചേര്‍ത്തുപിടിച്ച്‌ കേരളം

0
56

തിരുവനന്തപുരം: ബര്‍ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്ന നടപടികളുമായി കേന്ദ്രം മുന്നോട്ടുപോകുമ്ബോള്‍ കര്‍ഷകരെ ചേര്‍ത്തുപിടിച്ച്‌ സംസ്ഥാന സര്‍ക്കാര്‍.

റബര്‍ വിലസ്ഥിരതാ ഫണ്ടായി സംസ്ഥാന സര്‍ക്കാര്‍ ഫെബ്രുവരിവരെ വിതരണം ചെയ്തത് 1807 കോടി രൂപ. അവസാന ബജറ്റില്‍ 600 കോടി രൂപയാണ് വകയിരുത്തിയത്.

കിലോ റബറിന് 170 രൂപയാണ് സര്‍ക്കാര്‍ താങ്ങുവില നിശ്ചയിച്ചത്. വിപണി വിലയും സര്‍ക്കാര്‍ തീരുമാനിച്ച വിലയും തമ്മിലുള്ള വ്യത്യാസമാണ് വിലസ്ഥിരതാ ഫണ്ടിനത്തില്‍ കര്‍ഷകരുടെ അക്കൗണ്ടിലെത്തുക. ആറു ലക്ഷത്തിലധികം കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. റബറിന് മിനിമം താങ്ങുവില ഏര്‍പ്പെടുത്തണമെന്ന കര്‍ഷകരുടെ ആവശ്യം തുടരെ അവഗണിച്ച്‌ വന്‍കിട ടയര്‍ വ്യവസായികള്‍ക്ക് ഒത്താശചെയ്യുകയാണ് കേന്ദ്രം. കഴിഞ്ഞദിവസം രാജ്യസഭയില്‍ സിപിഐ എം കക്ഷിനേതാവ് എളമരം കരീമിന് നല്‍കിയ മറുപടിയിലും മിനിമം താങ്ങുവില ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്രമന്ത്രി ആവര്‍ത്തിച്ചു. കരിമ്ബിനും പരുത്തിക്കും ഉല്‍പ്പാദനച്ചെലവിന് ആനുപാതികമായി എല്ലാവര്‍ഷവും താങ്ങുവില പ്രഖ്യാപിക്കുമ്ബോഴാണ് ഈ അവഗണന.

കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച റബര്‍ മിത്രം പദ്ധതിയിലും രാജ്യത്തെ 70 ശതമാനത്തിലധികം റബര്‍ ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തെ തഴഞ്ഞു. പദ്ധതിക്കായി ടയര്‍ വ്യവസായികളുടെ സംഘടന 1000 കോടിയും നബാര്‍ഡ് അടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 5000 കോടിയുമാണ് നീക്കിവച്ചത്. കര്‍ഷകന് ഹെക്ടറിന് 50,000 രൂപവരെയാണ് ധനസഹായം. ഇത് കേരളത്തിലെ കര്‍ഷകര്‍ക്കു നല്‍കാന്‍ കേന്ദ്രം കൂട്ടാക്കുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here