‘ചാട്ടുളി’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി.

0
92

ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന ‘ചാട്ടുളി’  എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. അട്ടപ്പാടിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലതാ ദാസ്, വർഷ പ്രസാദ് തുടങ്ങിയവരും അഭിനയിക്കുന്നു.നെൽസൺ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷൻസ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളിൽ നെൽസൺ ഐപ്പ്, ഷാ ഫൈസി, സുജൻ കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘ചാട്ടുളി’ എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ജയേഷ് മൈനാഗപ്പള്ളി എഴുതുന്നു.

പ്രമോദ്. കെ. പിള്ള ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആൻ്റണി പോൾ എന്നിവരുടെ വരികൾക്ക് ബിജിബാൽ, ജസ്റ്റിൻ ഫിലിപ്പോസ് എന്നിവർ സംഗീതം പകരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അജു വി.എസ്., പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര, എഡിറ്റർ- അയൂബ് ഖാൻ, കല- അപ്പുണ്ണി സാജൻ, മേക്കപ്പ് – റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം- രാധാകൃഷ്ണൻ മങ്ങാട്, അസോസിയേറ്റ് ഡയറക്ടർ- രാഹുൽ കൃഷ്ണ, അസിസ്റ്റൻ്റ് ഡയറക്ടേഴ്സ്-കൃഷ്ണകുമാർ ഭട്ട്, നൗഫൽ ഷാജ് ഉമ്മർ, ഡോ. രജിത്കുമാർ; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ബാബുരാജ് മനിശ്ശേരി, ജബ്ബാർ മതിലകം; ലൊക്കേഷൻ മാനേജർ- പ്രസാദ് ശ്രീകൃഷ്ണപുരം, സംഘട്ടനം-ബ്രൂസ്‌ലി രാജേഷ്, പ്രദീപ് ദിനേശ്, സ്റ്റിൽസ്-അനിൽ പേരാമ്പ്ര, പരസ്യകല- ആന്റണി സ്റ്റീഫൻ, പി.ആർ.ഒ. – എ.എസ്. ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here