സജന്‍ എവിടെയുണ്ട്? മൂന്ന് പതിറ്റാണ്ടായി അമ്മ കാത്തിരിക്കുന്നു

0
47

തൊടുപുഴ: ”അവനെയൊന്ന് കാണാന്‍ ഞാന്‍ ഇനിയും എത്രനാള്‍ കാത്തിരിക്കണം. അലയാത്ത വഴികളില്ല, ചോദിക്കാത്ത ആളുകളില്ല.

ഒരിക്കല്‍ക്കൂടി അവനെയൊന്ന് കണ്ടാല്‍ മാത്രം മതി…” പറഞ്ഞുതീരുമ്ബോള്‍ 70കാരി ഗിരിജയുടെ കണ്ണുകള്‍ നിറയും. 30 വര്‍ഷത്തിനിടെ മകനെയോര്‍ത്ത് ആ കണ്ണുകള്‍ നിറയാത്ത ദിവസങ്ങളില്ല. ഡല്‍ഹിയില്‍നിന്ന് കാണാതായ മകന്‍ സജന്‍കുമാറിന് വേണ്ടി തൊടുപുഴ മണക്കാട് ചാലില്‍ ഗിരിജയുടെ കാത്തിരിപ്പ് മൂന്ന് പതിറ്റാണ്ടോടുക്കുകയാണ്.

ഗിരിജയുടെ ഭര്‍ത്താവ് ചന്ദ്രശേഖരന്‍ നായര്‍ക്ക് പ്രതിരോധ മന്ത്രാലയത്തിലായിരുന്നു ജോലി. ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ മകന്‍ സജനെയും മകള്‍ സ്നേഹയെയും കൂട്ടി ഗിരിജ 90കളില്‍ ഡല്‍ഹിയിലെ ആര്‍.കെ പുരത്തെത്തി. പത്താം ക്ലാസ് പരീക്ഷയില്‍ അവന് മാര്‍ക്ക് വളരെ കുറവായിരുന്നു. ഇതേച്ചൊല്ലി പിതാവ് ശകാരിച്ചതില്‍ മനംനൊന്ത് സജന്‍ രാത്രി വീട്ടില്‍നിന്ന് ഇറങ്ങിയതാണ്. 1994 ആഗസ്റ്റ് 17നാണ് സംഭവം. ആര്‍.കെ പുരം പൊലീസില്‍ പരാതി നല്‍കിയെങ്കിലും സജനെ കണ്ടെത്താനായില്ല

LEAVE A REPLY

Please enter your comment!
Please enter your name here