തിരുവനന്തപുരം നരുവാമൂട് 15 വയസ്സുകാരി ആത്മഹത്യ ചെയ്തു.

0
95

നേമം ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആരതിയാണ് ജീവനൊടുക്കിയത്. സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനിയെ അധ്യാപകർ ശകാരിച്ചിരുന്നു. തുടര്‍ന്ന് സ്കൂൾ അധികൃതർ പെൺകുട്ടിയുടെ അമ്മയെ വിവരം അറിയിച്ചു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ പത്താം തീയതി പെൺകുട്ടി വീടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു ദിവസത്തിനുശേഷം മരണപ്പെടുകയായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണം സംബന്ധിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ലെന്നും പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തുന്നതിനെ ശേഷമെ യഥാർത്ഥ കാരണം വ്യക്തമാകുവെന്നും നരുവാമൂട് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here