ന്യൂഡൽഹി: രാജ്യത്ത് ഒരു മാസത്തിനുള്ളിൽ പുതിയ ഒൻപത് വന്ദേ ഭാരത് ട്രെയിനുകൾ കൂടി ട്രാക്കിലിറക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ദീപാവലിക്ക് മുന്നോടിയായി പുതിയ ട്രെയിനുകൾ പുറത്തിറക്കാനാണ് പദ്ധതിയിടുന്നതെനാണ് റിപ്പോർട്ടുകൾ. പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ സെൻട്രൽ റെയിൽവേ ഡിവിഷനിൽ ഓടുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ട്രെയിനുകൾ ഫ്ലാഗോഫ് ചെയ്യുക. അടുത്തിടെ കേരളത്തിലെ രണ്ടാമത്തെ വന്ദേ ഭാരത് അടക്കം 9 ട്രെയിനുകളാണ് അന്ന് പ്രധാനമന്ത്രി ഫ്ലാഗോഫ് ചെയ്തിരുന്നു.
ഈ സാാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുൻപായി 102 വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. എല്ലാ റൂട്ടുകളും തീരുമാനമായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.ഏറ്റവും ഒടുവിലായി ലഭിച്ചിരിക്കുന്ന റിപ്പോർട്ട് അനുസരിച്ച് ഒൻപതിൽ മൂന്ന് റൂട്ടുകളും മഹാരാഷ്ട്രയിൽ നിന്നുമാണുള്ളത്. മുംബൈയിൽ നിന്നും ജൽന, പൂന സെക്കന്തരാബാദ്, മുംബൈ കൊലാപുർ എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസ് നടത്തുക.
ഇതിന് പുറമെയുള്ള ആറ് റൂട്ടുകൾ ഏതെല്ലാമാണെന്ന കാര്യത്തി വ്യക്തത വന്നിട്ടില്ല.പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിലേക്ക് ട്രെയിൻ സർവീസ് നടത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വരാണസി – ടാാറ്റാനഗർ വന്ദേ ഭാരത് എക്സ്പ്രസാണ് പദ്ധതിയുള്ളത്. എട്ട് കോച്ചുകളുള്ള റാക്കാണ് ഇവിടെ ഇറക്കാൻ പദ്ധതിയുള്ളത്. ഈ പാതയ്ക്ക് ആറ് ഇടങ്ങളിലാണ് സ്റ്റോപ്പുകൾ ഉണ്ടായിരിക്കുക.
ടാറ്റാനഗർ ജംഗ്ഷൻ, പുരുലിയ ജംഗ്ഷൻ, ബക്കാറ സിറ്റി, ഗയ ജംഗ്ഷൻ, പിറ്റി ഡിഡി ഉപാദ്ധ്യായ ജംഗ്ഷൻ, വരാണസി ജംഗ്ഷൻ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് ഉണ്ടാകുക.ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്ദേ ഭാരത് സ്ലീപ്പറുകൾ അടക്കം 102 ട്രെയിനുകൾ ട്രാക്കിലിറക്കാനാണ് ഒരുങ്ങുന്നത്. സ്ലീപ്പറിന് പുറമെ, വന്ദേ മെട്രോയും ഉടൻ സജ്ജമാകുമെന്നും അധികൃതർ അറിയിച്ചിരുന്നു. അതിനിടെ കേരളത്തിലെ നാല് ദീർഖദൂര ട്രെയിനുകൾ വന്ദേ ഭാരത് സ്ലീപ്പർ ആക്കിമാറ്റുപമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിരക്കും സ്റ്റോപ്പുകളും മാറ്റാതെയാകും ട്രെയിനുകൾ മാറ്റുന്നത്.