പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇന്ത്യയെ കണ്ട് പഠിക്കണമെന്ന് ഷൊയ്ബ് മാലിക്.

0
95

ഇന്ത്യക്ക് എല്ലാ മേഖലയിലും നല്ല കളിക്കാർ ഉണ്ട്. ഇന്ത്യൻ ക്രിക്കറ്റിലേതുപോലെ എല്ലാ ഫോർമാറ്റുകളിലും താരങ്ങളുടെ ഒരു വലിയ പൂൾ ഉണ്ടാക്കണമെന്നും ഷൊയ്ബ് മാലിക് പറഞ്ഞു.“ഈ ലോകകപ്പിൽ ഇന്ത്യ സർവ്വ മേഖലയും കവർ ചെയ്തിട്ടുണ്ട്. ബൗളിംഗ്, ബാറ്റിംഗ്, ഫീൽഡിംഗ് എന്നീ മൂന്ന് ഡിപ്പാർട്ട്‌മെന്റുകളെ കുറിച്ച് മാത്രമല്ല ഞാൻ സംസാരിക്കുന്നത്. ഇന്ത്യൻ താരങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്, പക്ഷേ അവരുടെ പ്ലാൻ ബി നേരത്തെ തന്നെ തയ്യാറായിരുന്നു”- എ സ്പോർട്സിൽ മാലിക് പറഞ്ഞു. “കളിക്കാരുടെ ഒരു പൂൾ ഉണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനമാണ്.

എല്ലാ ഫോർമാറ്റിലുമുള്ള കളിക്കാരുടെ കൂട്ടം, അവർക്ക് തുല്യ അവസരം ലഭിക്കണം, അങ്ങനെ അവസരം വരുമ്പോൾ അവർ തയ്യാറായി നിൽക്കണം. തിരിച്ചടി ലഭിച്ചാൽ ഞങ്ങൾ നർനിർമ്മാണ പ്രക്രിയയിലേക്ക് പോകുന്നു, പക്ഷേ ഞങ്ങൾ സ്വന്തം തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നില്ല”അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here