കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

0
108

നടൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു. കാമുകിയും മോഡലുമായ തരിണി കലിംഗരായരാണ് വധു. 2021 ലെ മിസ് യൂണിവേഴ്‌സ് റണ്ണർ ആപ്പായിരുന്നു തരിണി. ഏറെ വർഷങ്ങളായി കാളിദാസും തരിണിയും പ്രണയത്തിലാണെങ്കിലും കഴിഞ്ഞ വർഷമാണ് കാളിദാസും താരിണിയും പ്രണയം പരസ്യമായി പ്രഖ്യാപിച്ചത്.

ഒരുപിടി മികച്ച ചിത്രങ്ങളുമായി മലയാള സിനിമയിൽ തിരക്കുള്ള താരമായി നിറഞ്ഞു നിൽക്കുന്ന യുവനായകന്മാരിൽ ഒരാളാണ് കാളിദാസ് ജയറാം. സത്യൻ അന്തിക്കാട് ചിത്രമായ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ബാലതാരമായാണ് കാളിദാസ് സിനിമാ ലോകത്തേക്ക് എത്തുന്നത്.

എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടനുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ കാളിദാസ് സ്വന്തമാക്കി. പൂമരം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ നായകനായി എത്തിയത്. ഇപ്പോൾ മലയാളത്തിന് പുറമെ അന്യഭാഷകളിലും തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു കാളിദാസ്.

LEAVE A REPLY

Please enter your comment!
Please enter your name here