പീച്ചി ഡാം റിസർവോയറിൽ വീണ് അപകടം: മരിച്ചവരുടെ എണ്ണം രണ്ടായി

0
56

ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ്(16) ആണ് സംഭവത്തിൽ മരിച്ചത്. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആൻ ഗ്രേസ്. ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരണം. പട്ടിക്കാട് സ്വദേശിനി അലീന അർധരാത്രിയോടെ മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട പട്ടിക്കാട് സ്വദേശിനി എറിൻ (16) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ചികിത്സയിൽ തുടരുകയാണ്.

ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. പള്ളിപ്പെരുന്നാള്‍ ആഘോഷത്തിന് ഹിമയുടെ വീട്ടില്‍ എത്തിയ ഇവര്‍ റിസര്‍വോയര്‍ കാണാന്‍ പോയതായിരുന്നു. ചെരിഞ്ഞുനില്‍ക്കുന്ന പാറയില്‍ കാല്‍വഴുതി ആദ്യം രണ്ടുപേര്‍ വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേരും വീണു. കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്തത് . ഇവർ ഇറങ്ങിയ ഭാഗത്ത് കയമുണ്ടായിരുന്നു. അതിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here