കണ്ണൂര്‍: തളിപ്പറമ്ബില്‍ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം. രാവിലെ ഒൻപത് മണിയോടെ വെള്ളാട് മുച്ചോട്ടുക്കാവിനടുത്തായിരുന്നു അപകടം നടന്നത്.
ഒറീസ സ്വദേശിയായ സോപാനംസോറൻ ആണ് മരിച്ചത്. വാഹനം നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞതോടെ ലോറിയിലുണ്ടായിരുന്ന മറ്റ് ആളുകള്‍ ഇയാളുടെ ദേഹത്തേക്ക് വീഴുകയും ഒറീസ സ്വദേശി ലോറിയുടെ അടിയില്‍പെടുകയുമായിരുന്നു. തുടര്‍ന്ന് ജെസിബി ഉപയോഗിച്ചാണ് ലോറിയുടെ അടിയില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ഒറീസ സ്വദേശിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം വിട്ടുനല്‍കും.