ചെന്നൈയിലെ പച്ചക്കറി വാങ്ങുന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വീഡിയോ വൈറലാകുന്നു.

0
48

ചെന്നൈ:   ചെന്നൈയിലെ മൈലാപ്പൂരിൽ ഒരു തെരുവ് കച്ചവടക്കാരനിൽ നിന്ന് പച്ചക്കറി വാങ്ങുന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വീഡിയോ വൈറലാകുന്നു. മന്ത്രി തന്നെയാണ് വീഡിയോകളും ചിത്രങ്ങളും ട്വീറ്റ് ചെയ്തത്.  കച്ചവടക്കാരുമായി കേന്ദ്രധനമന്ത്രി ആശയവിനിമയം നടത്തിയെന്നും ട്വീറ്റ് പറയുന്നു.

രാജ്യത്ത് വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം ബാധിച്ച പ്രധാന ഇനങ്ങളിലൊന്നാണ് പച്ചക്കറി. അതിനാല്‍ തന്നെ ഈ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം മന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്‍റുകള്‍ ട്വീറ്റിന് വരുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here