നാല് ദിവസത്തിനു ശേഷം ദക്ഷയുടെ മൃതദേഹം കണ്ടെത്തി;

0
88

വയനാട്: വെണ്ണിയോട് അമ്മയും അഞ്ച് വയസ്സ് പ്രായമായ മകളുമായി അമ്മ പുഴയിൽ ചാടിയ സംഭവത്തിൽ മകളുടെ മൃതദേഹം കണ്ടെത്തി. പാത്തിക്കൽ അനന്തഗിരിയിൽ ദക്ഷയുടെ (5) മൃതദേഹമാണ് നാല് ദിവസത്തെ തിരിച്ചിലിനൊടുവിൽ കണ്ടെത്തിയത്. സംഭവം നടന്നിടത്തുനിന്ന് രണ്ട് കിലോമീറ്ററോളം അപ്പുറം കൂടൽകടവിലാണ് മൃതദേഹം കിട്ടിയത്.

ഗുരുതരവാസ്ഥയിലായിരുന്ന ദക്ഷയുടെ അമ്മ ദർശന (32) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പുഴയിൽ ചാടി ഗുരുതരാവസ്ഥയിലായിരുന്ന ദർശന ചികിത്സയിലിരിക്കേയാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മകളുമായി ദർശന പുഴയിൽ ചാടിയത്. നാട്ടുകാര്‍ ചേര്‍ന്ന് ദർശനയെ കരയ്ക്ക് എത്തിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദർശന. പുഴയില്‍ ചാടും മുന്‍പ് ഇവർ വിഷം കഴിച്ചിരുന്നുവെന്നും സൂചനയുണ്ട്. കൂടാതെ, ദർശന നാല് മാസം ഗർഭിണിയുമായിരുന്നു. വെണ്ണിയോട് ജൈന്‍സ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യയാണ് ദര്‍ശന. ഇവരുടെ ഏകമകളായിരുന്നു ദക്ഷ.

ഇവരുടെ വീട്ടിൽ നിന്നും അരക്കിലോമീറ്റർ അകലെയാണ് പുഴ. വ്യാഴാഴ്ച്ച വൈകിട്ട് ദര്‍ശനയും മകളും പാത്തിക്കല്‍ പാലത്തിലേക്ക് നടന്നു പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. മകളേയും കൊണ്ട് ദർശന പുഴയിലേക്ക് ചാടുന്നത് കണ്ട യുവാവാണ് രക്ഷിക്കാനായി ആദ്യം എത്തിയത്.

ദർശനയുടെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here