വിവാദ വിമാനങ്ങള്‍ നാളെ ഭാരതത്തില്‍ പറന്നിറങ്ങും

0
91

വിവാദങ്ങളില്‍ നിറഞ്ഞു നിന്ന റാഫേല്‍ യുദ്ധ വിമാനങ്ങള്‍ നാളെ ഭാരതത്തിന്‍റെ മണ്ണില്‍ പറന്നിറങ്ങും. ഫ്രാന്ഡസില്‍ നിന്നും അഞ്ച് റാഫേല്‍ വിമാനങ്ങള്‍ ആണ് നാളെ ഭാരതത്തില്‍ എത്തുക. 7000 കിലോമീറ്റര്‍ താണ്ടിയാണ് വിമാനങ്ങള്‍ എത്തുന്നത്. ഹരിയാനയിലെ അംബാല വ്യോമ വിമാനത്താവളത്തില്‍ എത്തുന്ന വിമാനങ്ങള്‍ക്ക് വ്യോമസേന വന്‍ വരവേല്‍പ്പ് നല്‍കും. തെക്കന്‍ ഫ്രാന്‍സിലെ മെറിനിയാക് വ്യോമത്താവളത്തില്‍ നിന്നാണ് ഇന്നലെ വിമാനങ്ങള്‍ പുറപ്പെട്ടത്. ഒറ്റ സീറ്റുള്ള 3 വിമാനങ്ങളും ഇരട്ട സീറ്റുള്ള 2 വിമാനങ്ങളും ആണ് എത്തുന്നത്.
വിമാനം പറത്തുന്ന പൈലറ്റുമാരില്‍ ഒരാള്‍ മലയാളി ആണ്. അബുദാബിയിലെ അല്‍ദഫ്ര വ്യാമത്താവളത്തില്‍ ഇന്നു രാത്രി തങ്ങുന്ന വിമാനങ്ങള്‍ നാളെ അംബാലയിലേക്ക് പറക്കും. 9.3 ടണ്‍ ആയുധങ്ങള്‍ വഹിക്കാവുന്ന റഫാലില്‍ മീറ്റിയോര്‍ ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍ ടു എയര്‍ മിസൈലും സ്കാര്‍പ് എയര്‍ ടു ഗ്രൗണ്ട് ക്രൂസ് മിസൈലും സജ്ജമാക്കും 59000 കോടി രൂപക്ക് ആകെ 36 വിമാനങ്ങള്‍ ആണ് ഫ്രാന്‍സില്‍ നിന്നും വാങ്ങാന്‍ ഭാരതം കരാര്‍ ആയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here