മുഖത്തിന് നല്ല നിറം വയ്ക്കാൻ

0
107

വീട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ചാണ് ഇത് തയാറാക്കുന്നത്. ചർമ്മത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങളാണ് ഉള്ളത്. നിറവ്യത്യാസം, ഹൈപ്പർപിഗ്മൻ്റേഷൻ, കരിവാളിപ്പ് തുടങ്ങി ധാരാളം പ്രശ്നങ്ങൾ ചർമ്മത്തിന് ഉണ്ടാകാറുണ്ട്. ഇതൊഴിവാക്കാൻ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഫേസ് മാസ്കാണിത്.

പഴം

പഴം

ആരോഗ്യത്തിന് ഏറെ നല്ലതാണ് പഴം. ദിവസവും പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ചർമ്മത്തിന് തിളക്കം കൂട്ടാനും നല്ലതാണ് പഴം. നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ പഴത്തിന് കഴിയും. ചർമ്മത്തിലെ അഴുക്കിനെ പുറന്തള്ളി ചർമ്മം കൂടുതൽ മൃദുവാക്കാനും തിളങ്ങാനും ഇത് സഹായിക്കും. എണ്ണമയം ഇല്ലാത്ത ക്ലിയർ സ്കിൻ ലഭിക്കാൻ പഴം നല്ലതാണ്.

തേൻ

തേൻ

ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ് തേൻ. ആൻ്റി ബാക്ടീരിയിൽ, ആൻ്റി ഫംഗൽ ഗുണങ്ങളാൽ തേൻ വളരെ മികച്ചതാണ്. മുഖക്കുരുവും അതിൻ്റെ പാടുകളുമൊക്കെ മാറ്റാൻ നല്ലതാണ് തേൻ. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിവയെ ഇല്ലാതാക്കാനും തേൻ മികച്ചതാണ്. അതുപോലെ ച‍ർമ്മത്തിലെ വീക്കവും ചുവപ്പുമൊക്കെ മാറ്റാനും തേൻ നല്ലതാണ്.

നാരങ്ങ നീര്

നാരങ്ങ നീര്

വൈറ്റമിൻ സിയുടെ ഉറവിടമാണ് നാരങ്ങ നീര്. ഇത് ചർമ്മത്തിന് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. ചർമ്മത്തിന് നല്ല തിളക്കവും ഭംഗിയും നൽകാൻ നാരങ്ങ നീര് സഹായിക്കും. ആൻ്റി ഫംഗൽ, ആൻ്റി മൈക്രോബയൽ ഗുണങ്ങളാൽ ഇത് സമ്പുഷ്ടമാണ്. സുഷിരങ്ങളെ വ്യത്തിയാക്കാനും അതുപോലെ അഴുക്കിനെ കളയാനും നാരങ്ങ നീര് സഹായിക്കാറുണ്ട്.

പായ്ക്ക് തയാറാക്കാൻ

പായ്ക്ക് തയാറാക്കാൻ

ഇതിനായി നന്നായി പഴുത്തൊരു വാഴപ്പഴം എടുക്കുക. അതിന് ശേഷം ഇത് ഉടച്ച് അതിലേക്ക് 1 ടീ സ്പൂൺ തേനും നാരങ്ങ നീരും ചേർത്ത് യോജിപ്പിക്കുക. മുഖം നന്നായി കഴുകി വ്യത്തിയാക്കിയ ശേഷം മുഖത്ത് ഈ മാസ്കിടാം. ഇത് കഴുത്തിലും ഇടാവുന്നതാണ്. ചർമ്മത്തിന് നല്ല തിളക്കവും അതുപോലെ ഭംഗിയും നൽകാൻ ഇത് ഏറെ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here