100 മില്ല്യൺ വ്യൂസ് കടന്ന് പ്രഭാസ് ചിത്രത്തിന്റെ ടീസർ

0
79

പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ ചിത്രം സലാർ ടീസർ (Salaar teaser) 100 മില്യൺ വ്യൂസും കടന്ന് മുന്നോട്ട്. ജൂലൈ 6 പുലർച്ചെ 5.12നാണ് ടീസർ പുറത്തിറങ്ങിയത്. കെജിഎഫ്, കാന്താര എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന ‘സലാർ’ സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീലാണ്.

കെജിഎഫ് സീരിസിന്റെ വിജയത്തിനു ശേഷം പ്രശാന്ത് നീൽ സംവിധായകനാകുന്ന സലാറിൽ പ്രഭാസും പൃഥ്വിരാജുമൊന്നിക്കുന്നു എന്ന സവിശേഷത മലയാളി പ്രേക്ഷകർക്കിടയിലും ചിത്രത്തിന്റെ കാത്തിരിപ്പിന് ആവേശം കൂട്ടുന്നു.

“ഇന്ത്യൻ സിനിമ വൈദഗ്ധ്യത്തിന്റെ പ്രതീകമായി മാറിയ സലാർ സൃഷ്‌ടിച്ച വിപ്ലവത്തിന്റെ അവിഭാജ്യ ഘടകമായി മാറിയതിനു നിങ്ങളിൽ നിന്നും ഞങ്ങൾക്കേവർക്കും ലഭിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും ഞങ്ങൾ വളരെയധികം നന്ദിയുള്ളവരാണ്. സലാർ ടീസർ 100 മില്ല്യൺ വ്യൂസ് തികച്ചു മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നതിനു ഞങ്ങളുടെ ഓരോ വലിയ ആരാധകർക്കും കാഴ്ചക്കാർക്കും സലാർ ടീമിന്റെ ഭാഗത്തു നിന്ന് വലിയൊരു കൈയ്യടി! നിങ്ങളുടെ ഈ പിന്തുണയാണ് ഞങ്ങളുടെ ആവേശം കൂട്ടുന്നതും അസാധാരണമായ ഒരു ദൃശ്യമികവ് നിങ്ങൾക്കായി ഒരുക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നതും.

ഇപ്പോൾ തന്നെ നിങ്ങളുടെ കലണ്ടറിൽ അടയാളപ്പെടുത്തി വയ്ക്കുക ആഗസ്റ്റ് അവസാനത്തോടെ ഇന്ത്യൻ സിനിമയുടെ മാസ്മരികത്വം പ്രദർശിപ്പിക്കുന്ന, നിങ്ങൾ ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഇതിഹാസമായേക്കാവുന്ന സലാറിന്റെ ട്രെയിലർ പുറത്തിറക്കാൻ ഞങ്ങൾ തയ്യാറെടുക്കുന്നു. ഒരു അവിസ്മരണീയമായ കാഴ്ചക്കായി നിങ്ങൾ തയ്യാറെടുക്കുക . കൂടുതൽ വാർത്തകൾക്കായി കാത്തിരിക്കുക, പ്രൗഢഗംഭീരമായ കാഴ്ചക്ക് സാക്ഷ്യം വഹിക്കാൻ തയ്യാറാവുക . ഇന്ത്യൻ സിനിമയുടെ പ്രൗഢി ഉയർത്തി ചരിത്രം സൃഷ്ടിക്കാൻ ആയിട്ടുള്ള ഈ യാത്രയിൽ നമുക്ക് ഒന്നിച്ചു മുന്നേറാം,” ടീസർ 100 മില്യൺ കടന്ന വേളയിൽ അണിയറപ്രവർത്തകർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here