30 അടി ആഴമുള്ള കിണറ്റിൽ തെരുവുനായ വീണു; രക്ഷകരായി അ​ഗ്നിരക്ഷാ സേന

0
54

പത്തനംതിട്ട: പത്തനംതിട്ട ഏഴംകുളത്ത് കിണറ്റിൽ വീണ തെരുവുനായയെ അ​ഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. പുതുമല സ്വദേശി വാസുപ്പണിക്കരുടെ വീട്ടിലെ മുപ്പത് അടി ആഴമുള്ള കിണറ്റിലാണ് നായ വീണത്. രാവിലെ 8 മണിയോടെയാണ് സംഭവം. നായ വീഴുന്നത് കണ്ട് വീട്ടിലുള്ളവർ അ​ഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.

അതേ സമയം തൃശൂർ പെരുമ്പിലാവ് ആൽത്തറയിൽ തെരുവ് നായ ആക്രമണത്തില്‍ 8 പേർക്ക് കടിയേറ്റു . കടിയേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആക്രമിച്ച തെരുവ് നായയെ കണ്ടെത്താൻ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടവത്താനായില്ല. പലരെയും നായ വീട്ടിൽ കയറി ചെന്നാണ്  കടിച്ചത്. നായക്ക് പേ വിഷബാധയുള്ളതായും സംശയിക്കുന്നു. പലർക്കും മുഖത്തും കൈകാലുകളിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here