ഗുജറാത്തിൽ വ്യവസായശാലയുടെ ഭിത്തി തകർന്നുവീണ് 12 പേർ മരിച്ചു

0
313

ഗാന്ധിനഗർ: ഗുജറാത്തിലെ മോർബി ജില്ലയിൽ വ്യവസായശാലയുടെ ഭിത്തി തകർന്നുവീണ് 12 തൊഴിലാളികൾ മരിച്ചു. ഹൽവാദ് ജിഐഡിസിയിലെ സാഗർ ഉപ്പ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 20 പേരെ ആശുപത്രിയിലേക്ക് മാറ്റി. മുപ്പതോളം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ചാക്കുകളിൽ ഉപ്പ് നിറയ്ക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. തൊഴിലാളികളുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ വീതം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അടിയന്തരധനസഹായം അനുവദിച്ചു. ഗുജറാത്ത് മന്ത്രി ബ്രിജേഷ് മെർജയും അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ സർക്കാർ പങ്കുചേരുന്നതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here