കാർഷിക ബില്ലിനെതിരെ കേരള നിയമസഭാ സമ്മേളനം : അനുമതി നിഷേധിച്ച് ഗവർണർ

0
62

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമഭേദഗതി തള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ ചേരാനിരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ദ് ഖാന്‍ രംഗത്ത്. കര്‍ഷകനിയമത്തിനെതിരെ നിയമസഭ ചേരാനാവില്ലെന്നും സംസ്ഥാനത്ത് അടിയന്തിര സാഹചര്യമില്ലെന്നും കാട്ടിയാണ് ഗവര്‍ണര്‍ അടിയന്തിര സമ്മേളനത്തിന് അനുമതി നിഷേധിച്ചത്. പ്രതിപക്ഷനേതാവിനോട് അടക്കം ആലോചിച്ച ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാ സമ്മേളനത്തിന് അനുമതി തേടി ഗവര്‍ണറെ സമീപിച്ചത്.

 

എന്നാല്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് ഇതില്‍ വിശദീകരണം ആരാഞ്ഞിരുന്നു. സഭ ചേരേണ്ട അടിയന്തിര സാഹചര്യമുണ്ടെന്ന വിശദീകരണം സര്‍ക്കാര്‍ നല്‍കിയെങ്കിലും അത്തരമൊരു സാഹചര്യം നിലവിലില്ലെന്ന് കാട്ടി ഗവര്‍ണര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here