കോല്‍ക്കത്ത: പശ്ചിമബംഗാളിലെ ഹൗറയില്‍ കഴിഞ്ഞയാഴ്ച രാമനവമി ആഘോഷങ്ങളടനുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ കൈത്തോക്കുമായി പങ്കെടുത്തയാളെ പോലീസ് അറസ്റ്റ് ചെയ്തു.
19- കാരനായ സുമി ഷായാണ് അറസ്റ്റിലായത്. ബിഹാറിലെ മുംഗേറില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
തോക്ക് ഉയര്‍ത്തിപ്പിടിച്ച് ഘോഷയാത്രയില്‍ നടന്നു നീങ്ങുന്ന യുവാവിന്‍റെ വീഡിയോ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനര്‍ജി പങ്കുവച്ചിരുന്നു. ഘോഷയാത്ര കടന്നുപോകുന്പോള്‍ ഹൗറയിലെ ശിബ്പുരിലും കാസിപാരയിലും ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയ സംഭവം പോലീസ് അന്വേഷിച്ചുവരികയാണ്.
പ്രതിയെ വിശദ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനു കൈമാറി. ബിഹാറില്‍നിന്നുവരെ ഘോഷയാത്രയ്ക്ക് ബിജെപി ആളെ ഇറക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.