ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ നന്ദിഹള്ളി ഹാലപ്പ ബിജെപിയില്‍ ചേര്‍ന്നു.
വടക്കന്‍ കര്‍ണാടകയില്‍ സ്വാധീനമുള്ള നേതാവാണ് നന്ദിഹള്ളി ഹാലപ്പ. ഹദഗലി സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്നാണു റിപ്പോര്‍ട്ട്.
പ്രശസ്ത നേത്രരോഗ വിദഗ്ധന്‍ ഡോ. അപ്പാജി ഗൗഡയും ചൊവ്വാഴ്ച ബിജെപിയില്‍ ചേര്‍ന്നു. കെപിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനെതിരേ കനക്പുരയില്‍ ഡോ. അപ്പാജി ഗൗഡ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചനയുണ്ട്.