രഞ്ജിത്തിനെതിരായ ആരോപണം: നടി പരാതി നൽകിയാൽ അന്വേഷിക്കും. മന്ത്രി സജി ചെറിയാൻ .

0
37

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ പരാതി നൽകിയാൽ എഫ്ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. നടി ആരോപണം ഉയർത്തിയതിന് പിന്നാലെ അതി നിഷേധിച്ച് രഞ്ജിത്തും രംഗത്തെത്തിയിരുന്നു. അതുകൊണ്ടുതന്നെ സംഭവത്തിലെ വസ്തുത പരിശോധിക്കേണ്ടതുണ്ട്. ആക്ഷേപത്തില്‍ കേസെടുക്കില്ലെന്നും പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണ് വേട്ടക്കാർക്കൊപ്പമല്ല. പരാതി തരുന്ന മുറയ്ക്ക് സർക്കാർ പരിശോധിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

ആരോപണമല്ല, പരാതി ലഭിച്ചാണ് സർക്കാരന് നടപടി എടുക്കാനോ പരിശോധിക്കാനോ സാധിക്കുകയുള്ളൂ. ഇത് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളിൽ ഒരു സംശയവും വേണ്ട. സിനിമയിൽ ഉണ്ടായ പ്രശ്നങ്ങളിൽ ഇതുവരെ നടപടി എടുത്തിട്ടുണ്ട്. സിനിമ മേഖലയിലെ പ്രശ്നങ്ങളിൽ നിലവിൽ രു പരിധിവരെ പരിഹാരം കണ്ടെത്തിയിട്ടുണ്ട്. ഇത് സിനിമ സംഘടകളും അംഗീകരിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം നടന്ന മീറ്റിംഗിൽ അമ്മയുടേയും കളക്റ്റീവിൻ്റേയും അംഗങ്ങളുണ്ടായിരുന്നു. ഇവരുടെ എല്ലാ ആവശ്യങ്ങളും കേട്ടു, ഇവയ്ക്കുള്ള നിർദ്ദേശവും മുന്നോട്ടുവെച്ചു.

സർക്കാരിനെ ഈ വിഷയത്തിലെല്ലാം തെറ്റായി ചിത്രീകരിക്കാനാണ് പല മാധ്യമങ്ങളുടേയും ശ്രമം. രഞ്ജിത്തിനെതിരായ ആരോപണത്തിൽ പോലും ഒരു പരാതി ലഭിച്ചാൽ ആ പരാതിയിന്മേൽ എഫ്ഐആർ ഇടാം എന്നാണ് ഞങ്ങൾക്ക് ലഭിച്ചിട്ടുള്ള നിയമോപദേശം. എന്തെങ്കിലും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലോ ആരോപണത്തിൻ്റെ അടിസ്ഥാനത്തിലോ കമ്മിറ്റിയുടെ അടിസ്ഥാനത്തിലോ നടപടി സ്വീകരിക്കാൻ പറ്റില്ല. അത്തരമൊരു സാഹചര്യത്തിൽ ഒരബദ്ധം പറ്റാൻ പാടില്ല.

രഞ്ജിത്തിനെതിരെ പരാതി ലഭിച്ചാൽ അത് അന്വേഷിക്കും. അല്ലാതെ എന്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി എടുക്കു. അയാൾ കുറ്റക്കാരനാണെന്ന് തെളിയണം. അതല്ലാത്ത പക്ഷം ഒന്നും ചെയ്യാൻ പറ്റില്ല. ഈ ആരോപണത്തിനെതിരെ അദ്ദേഹം വിശദീകരണം നടത്തിക്കഴിഞ്ഞു. സംഭവം നടക്കുന്നത് തൻ്റെ ഫ്ലാറ്റിലാണെന്നും താൻ ഒറ്റയ്ക്കായിരുന്നില്ല അവിടെ ഉണ്ടായിരുന്നതെന്നും അവർക്ക് സിനിമയിൽ റോൾ കിട്ടാത്തതിൽ വലിയ ദേഷ്യം ഉണ്ടായിരുന്നതായും രഞ്ജിത്ത് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ അന്വേഷണം നടത്തിയാലേ സത്യം വ്യക്തമാകൂ. അതിന് പരാതി ലഭിക്കണമെന്നും സജി ചെറിയാൻ വിശദീകരിച്ചു.

2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here