ഏറിയും കുറഞ്ഞും വിപണിയേയും ഉപഭോക്താക്കളേയും ആശങ്കപ്പെടുത്തുന്ന സ്വർണ വില ഇന്ന് വീണ്ടും വർദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരുനനത്. എന്നാൽ ഇന്നിതാ അവയെല്ലാം തിരിച്ചുപിടിക്കുകയാണ് സ്വർണം. വെള്ളിവിലയിലും വദ്ധനവാണ് രേഖപ്പെടുത്തുന്നത്.
ഇന്ന് 35 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വർദ്ധിച്ചിരിക്കുന്നത്. പവനാകട്ടെ 280 രൂപയും ഉയർന്നു. ഇതോടെ ഗ്രാമിന് 6,695 രൂപയും പവന് 53,560 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇന്നലെ ഇത് യഥാക്രമം 6,660 രൂപയും 53,280 രൂപയുമായിരുന്നു വില.
ഇന്നത്തെ വെള്ളി വില ഗ്രാമിന് ₹ 93 രൂപയും കിലോഗ്രാമിന് ₹ 93,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.