അമിത് ചക്കാലക്കലിനെ നായകനാക്കി എസ് ജെ സിനു സംവിധാനം ചെയ്‍ത തേരിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. പൃഥ്വിരാജ് സുകുമാരന്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്‍ലര്‍ പുറത്തിറക്കിയത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് തേര്. ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
അമിത് ചക്കാലക്കലിനൊപ്പം കലാഭവൻ ഷാജോൺ, ബാബുരാജ്, വിജയരാഘവൻ, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നിൽജ കെ ബേബി, വീണ നായർ, റിയ സൈറ, സുരേഷ് ബാബു തുടങ്ങിയവരും തേരിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണെങ്കിലും കുടുംബ കഥയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണിത്. ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തും.