പെട്ടിമുടി ദുരന്തം: തിരച്ചിൽ ഇന്നും തുടരും; ഇനി കണ്ടെത്താനുള്ളത് 9 പേരെ

0
93

ഇടുക്കി: പെട്ടിമുടി ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. 9 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. മണ്ണിനടിയിലുള്ളവരെ കണ്ടെത്താൻ സഹായിക്കുന്ന റഡാർ സംവിധാനം ഉപയോഗിച്ചാണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്.

പെട്ടിമുടിയിൽ പ്രതികൂല കാലാവസ്ഥയിലും കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ നടക്കുന്നുണ്ട്. പെട്ടിമുടി പുഴ കേന്ദ്രീകരിച്ച് തന്നെയാണ് പ്രധാന തെരച്ചിൽ. ഇന്നലെ അപകട സ്ഥലത്തിന് 10 കിലോമീറ്റർ അകലെ നിന്നാണ് മൂന്ന് മൃതദേഹങ്ങൾ ലഭിച്ചത്. ലയങ്ങൾ ഉണ്ടായിരുന്ന സ്ഥലത്ത് റഡാർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ ഇന്നലെ ചില സ്ഥലങ്ങൾ മാർക്ക് ചെയ്തിരുന്നു, ഇന്ന് ഇവിടങ്ങളിൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തെരച്ചിൽ നടത്തും.

കാലാവസ്‌ഥ പ്രതികൂലമായതിനാൽ ഡോഗ് സ്ക്വാഡിനെ കഴിഞ്ഞ ദിവസങ്ങളിൽ ഉപയോഗിക്കാൻ പറ്റിയില്ല. അപകടത്തിൽ പെട്ടവരുടെ ആശ്രിതർക്കുള്ള ധനസഹായം വേഗത്തിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി കലക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here