സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം. മരിച്ചത് ആലപ്പുഴ, കോഴിക്കോട് സ്വദേശികൾ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നല്ലളം അരീക്കാട് സ്വദേശി അഹമ്മദ് ഹംസ(72)യാണ് കോഴിക്കോട് മരിച്ചത്. ഹംസ പന്ത്രണ്ടുദിവസമായി ചികിത്സയിലായിരുന്നു. പാളയത്ത് വ്യാപാരം നടത്തിയിരുന്ന ഇദേഹത്തിന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.
കനാൽ വാർഡ് സ്വദേശി ക്ലീറ്റസാണ് ആലപ്പുഴ ജില്ലയില്‍ മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽവച്ചായിരുന്നു 82കാരനായ ക്ലീറ്റസിന്‍റെ മരണം. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.
മലപ്പുറത്ത് ഒരു കോവിഡ് മരണം കൂടി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വള്ളുവമ്പ്രം സ്വദേശി ആയിഷ ഇന്നലെ മരിച്ചു. 62 വയസായിരുന്നു. ഭര്‍ത്താവും കുടുംബാംഗങ്ങളും കോവിഡ് ബാധിച്ച് ചികില്‍സയിലാണ്.