തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക സംബന്ധിച്ചുള്ള ആക്ഷേപങ്ങളും പരാതികളും പരിശോധിക്കാന്‍ അനുവദിച്ചിരുന്ന സമയം നീട്ടി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നാളെ വരെ നല്‍കിയ സമയം 25 വരെയാണ് നീട്ടി നല്‍കിയിരിക്കുന്നത്.വെള്ളിയാഴ്ച്ചയോടകം വെബ്സൈറ്റില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനാണ് നിര്‍ദേശം. 26നു പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. പട്ടികയില്‍ പേരു ചേര്‍ക്കാനും താമസം മാറ്റിയവര്‍ക്ക് അതനുസരിച്ച് വാര്‍ഡ് മാറ്റാനും ഒരു അവസരം കൂടി നല്‍കണമെന്ന് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ചിട്ടുണ്ട്.
പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേരു ചേര്‍ക്കാനുള്ള അവസരം ഓഗസ്റ്റ് 12 മുതലാണ് ആരംഭിച്ചത് www.lsgelection.kerala.gov.in വെബ്സൈറ്റിലാണ് അപേക്ഷ നല്‍കേണ്ടത്. വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി തന്നെ അപേക്ഷകള്‍ സമര്‍പ്പിക്കാം. മരിച്ചവരുടെ പേര് ഉദ്യോഗസ്ഥര്‍ സ്വമേധയാ ഒഴിവാക്കും