ലോക്‌സഭയിലെ മികച്ച പ്രകടനം; എന്‍ കെ പ്രേമചന്ദ്രന് സന്‍സദ് മഹാരത്‌ന പുരസ്കാരം.

0
58

പതിനേഴാം ലോക്‌സഭയിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സന്‍സദ് മഹാരത്‌ന പുരസ്കാരം എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക്. എൻ കെ പ്രേമചന്ദ്രൻ എം പി തന്നെയാണ് വിവരം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

’17-ാം ലോക്സഭയുടെ മികച്ച പ്രവർത്തനത്തിനുള്ള പുരസ്ക്കാരം ഇന്ന് ഏറ്റുവാങ്ങുന്നു.എല്ലാവരുടെയും ക്രിയാത്മകമായ പിന്തുണക്ക് നന്ദിയെന്നും’- എൻ കെ പ്രേമചന്ദ്രൻ എം പി ഫേസ്ബുക്കിൽ കുറിച്ചു.

അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന അവാര്‍ഡ് ഇന്ന് ന്യൂ മഹാരാഷ്ട്ര സദനില്‍ നടക്കുന്ന ചടങ്ങില്‍ കൈമാറും.മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാം ആരംഭിച്ച സന്‍സദ് ഫൗണ്ടേഷനാണ് അവാര്‍ഡ് നല്‍കുന്നത്. രാവിലെ ന്യൂഡല്‍ഹി ന്യൂമഹാരാഷ്ട്രാസദനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും. ദേശീയ പിന്നാക്കവിഭാഗം കമ്മിഷന്‍ ചെയര്‍മാന്‍ ഹന്‍സ്രാജ് ജി അഹിര്‍ മുഖ്യാതിഥിയാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here