സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കമാവും

0
82

സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ഇന്ന് ആരംഭിക്കും. മാർച്ച് 29നാണ് പരീക്ഷ അവസാനിക്കുന്നത്. 4,19,363 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളും ഇക്കുറി പരീക്ഷ എഴുതും. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561പേര്‍ പെണ്‍കുട്ടികളുമാണ്.

ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി 2023 ഏപ്രില്‍ 3 മുതല്‍ 26 വരെയുള്ള തീയതികളിലായി പൂര്‍ത്തീകരിയ്ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. ആകെ പതിനെട്ടായിരത്തില്‍ അധികം അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും.

എസ്എസ്എൽസിക്ക് 2960 കേന്ദ്രത്തിലായി 4,19,363 പേരാണ് പരീക്ഷ എഴുതുന്നത്.  1,76,158 പേർ മലയാളം മീഡിയത്തിലും 2,39,881 പേർ ഇംഗ്ലീഷ് മീഡിയത്തിലും 1283 പേർ തമിഴിലും 2041 പേർ കന്നഡയിലുമാണ് പരീക്ഷയെഴുതുന്നത്. മലപ്പുറം എടരിക്കോട് പികെഎംഎം എച്ച്എസിലാണ് കൂടുതൽ വിദ്യാർഥികൾ എഴുതുന്നത്– 1876 പേർ. കുറവ് മൂവാറ്റുപുഴ രണ്ടാർക്കര എച്ച്എംഎച്ച്എസിൽ. അവിടെ ഒരു വിദ്യാർഥിയേ ഉള്ളൂ.

കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്ന റവന്യു ജില്ല മലപ്പുറമാണ്- 77,989 പേർ. കുറവ് പത്തനംതിട്ടയിലും– 10,218 പേർ. കൂടുതൽ പേർ പരീക്ഷയെഴുതുന്ന വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്– 27,328 പേർ. കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ- 2003 പേർ.  2,13,802 ആൺകുട്ടികളും 2,05,561 പെൺകുട്ടികളുമാണ് എഴുതുന്നത്. സർക്കാർ സ്‌കൂളുകളിൽനിന്ന്1,40,704 പേരും എയ്ഡഡ് സ്‌കൂളിൽനിന്ന് 2,51,567 പേരുമുണ്ട്.  അൺ എയ്ഡഡ് സ്‌കൂളിൽനിന്ന് 27,092 പേരുമുണ്ട്.  29 വരെയാണ് എസ്എസ്എൽസി പരീക്ഷ.

ഹയർ സെക്കൻഡറിക്ക് 2023 പരീക്ഷാകേന്ദ്രത്തിലായി 4,42,028 പേരാണ് എഴുതുന്നത്. പ്ലസ് വണ്ണിന് 4,24,978 പേരാണുള്ളത്. കൂടുതൽ പേർ  മലപ്പുറത്താണ്. പ്ലസ് ടുവിന് 80,779 പേരും പ്ലസ് വണിന് 78,824 പേരും. പ്ലസ് ടുവിന് കുറവ് വയനാട്ടിലും (11,178 പേർ) പ്ലസ് വണിന് കുറവ് ഇടുക്കിയിലുമാണ് (10,700 പേർ). 30 വരെയാണ് ഹയർസെക്കൻഡറി പരീക്ഷകൾ. പ്ലസ് ടുവിന് 2,17,028 പെൺകുട്ടികളും 2,25,000 ആൺകുട്ടികളുമുണ്ട്.  പ്ലസ് വണ്ണിന് 2,11,436 പെൺകുട്ടികളും 2,13,542 ആൺകുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here