ന്യൂഡൽഹിയിൽ നടന്ന ജി20 യോഗത്തോടനുബന്ധിച്ച് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാങ്ങുമായി കൂടിക്കാഴ്ച നടത്തി. കാനഡയുടെ ആഭ്യന്തര കാര്യങ്ങളിലും ജനാധിപത്യത്തിലും ഒരുതരത്തിലുള്ള വിദേശ ഇടപെടലും ഒരിക്കലും അനുവദിക്കില്ല എന്ന് കൂടിക്കാഴ്ചയിൽ മെലാനി ജോളി ചൈനീസ് മന്ത്രിയോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
കൂടിക്കാഴ്ചയിൽ മെലാനി ജോളി വ്യക്തമായും ശക്തമായും തങ്ങളുടെ നിലപാട് അറിയിച്ചു. കാനഡയുടെ പ്രദേശത്ത് വിയന്ന കൺവെൻഷന്റെ മറവിൽ ചൈനീസ് നയതന്ത്രജ്ഞരുടെ ഒരു നിയമ ലംഘനവും കാനഡ ഒരിക്കലും അംഗീകരിക്കില്ലെന്ന് അവർ ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാംഗിനോട് വ്യക്തമാക്കി.
“രാജ്യത്തെ ജനാധിപത്യത്തിലും ആഭ്യന്തര കാര്യങ്ങളിലും ചൈന നടത്തുന്ന ഒരു തരത്തിലുള്ള വിദേശ ഇടപെടലും കാനഡ ഒരിക്കലും സഹിക്കില്ല. രാജ്യത്തെ അഖണ്ഡതയുടെയും പരമാധികാരത്തിന്റെയും ലംഘനം ഞങ്ങൾ ഒരിക്കലും അംഗീകരിക്കില്ല. കാനഡയുടെ മണ്ണിൽ വിയന്ന കൺവെൻഷന്റെ മറവിൽ ചൈനീസ് നയതന്ത്രജ്ഞരുടെ ഒരു നിയംലംഘനവും തങ്ങൾ അംഗീകരിക്കില്ലെന്നും” മെലാനി ജോളി പ്രസ്താവനയിൽ പറഞ്ഞു.