ശ്രീനഗർ: നിയന്ത്രണരേഖയിൽ പാക് സൈന്യം നടത്തിയ വെടിവയ്പിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന നാട്ടുകാരൻ മരിച്ചു.
ഓഗസ്റ്റ് ഏഴിന് താംഗ്ധർ സെക്ടറിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റ മുഹമ്മദ് യാക്കൂബ് മിർ ആണു ശ്രീനഗറിലെ ആശുപത്രിയിൽ ഇന്നലെ രാവിലെ മരിച്ചത്. മിർ അടക്കം ആറു പേർക്ക് പാക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.