സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നതിനിടെ ഇടപെടലുമായി ഹൈക്കോടതി.

0
50

കൊച്ചി: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നതിനിടെ ഇടപെടലുമായി ഹൈക്കോടതി. പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട് എന്ന് ഹൈക്കോടതി വിലയിരുത്തി. പൊതുസ്ഥലത്തെ അക്രമകാരികളായ നായകളെ മാറ്റി പാര്‍പ്പിക്കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മറ്റന്നാള്‍ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. അതേസമയം ജനങ്ങള്‍ നിയമം കൈയിലെടുക്കരുത് എന്നും കോടതി പറഞ്ഞു. ഇതിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും കോടതി വ്യക്തമാക്കി.പൊതു അവബോധത്തിനായി പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണം. വിഷയത്തില്‍ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. അതേസമയം എറണാകുളം തൃപ്പൂണിത്തുറ എരൂരില്‍ തെരുവ് നായകളെ വിഷം കൊടുത്ത് കൊന്ന സംഭവത്തില്‍ കേസെടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here